‘ക്ലീൻ & ക്രാഫ്റ്റി’ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കുറഞ്ഞ ചിലവിൽ ഗുണമേന്മയോടെ നിത്യ ഉപയോഗ വസ്തുക്കൾ വീട്ടിൽ തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ് ) കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ക്ലീൻ & ക്രാഫ്റ്റി’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു.

ക്രൈസ്റ്റ് കോളേജ് സ്വാശ്രയ വിഭാഗം മേധാവി കെ ഐ ഗ്രീനിയുടെ നേതൃത്വത്തിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ശില്പശാലയിൽ പങ്കാളികളായി. വർക്ക് ഷോപ്പിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സോപ്പ് , ഡിറ്റർജന്റ്, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഹാർപിക്, തുടങ്ങിയവ ഉണ്ടാക്കി.

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് വിപണനമേള ഉദ്‌ഘാടനം നിർവഹിച്ചു. പരിപാടികൾക്ക് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഭാഗ്യേഷ് വി ബി, ഫെമി ഫ്രാൻസിസ്, വിദ്യാർത്ഥി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page