ഭാരതീയ വിദ്യാഭവനിൽ ഭരണഘടനാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഭരണഘടനാദിനം ആചരിച്ചു. ഭരണഘടനാ ദിനത്തെക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അറിവ് നൽകുന്ന പരിപാടികളോടെയാണ് ഭരണഘടനാ ദിനം ആചരിച്ചത്.

ഭരണഘടനയുടെ ആമുഖം വായന, ഭരണഘടനയെ കുറിച്ച് അറിവ് പകരുന്ന പ്രഭാഷണം, പ്രശ്നോത്തരി മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി. ഹ്യൂമാനിറ്റീസ് വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽമാരായ ശോഭ ശിവാനന്ദരാജൻ, ഗിരിജാമണി, ഹ്യൂമാനിറ്റീസ് വിഭാഗം മേധാവി അഞ്ജു രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.

1949 നവംബർ 26- നാണ് ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയെ ഔദ്യോഗികമായി അംഗീകരിച്ചത്. ഈ ദിനമാണ് ഭരണഘടനാദിനമായി ആഘോഷിക്കുന്നത്.

You cannot copy content of this page