ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്‍റ് എൽ.പി. സ്കൂളിന്‍റെ 2023-24 അധ്യയന വർഷത്തെ പി.ടി.എ പൊതുയോഗം നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും ലഭ്യമായ ഗവൺമെന്‍റ് എൽ പി സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ വ്യത്യസ്തമായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പി.ടി.എ പ്രസിഡന്‍റ് കാർത്തിക വിപിൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകനും സാഹിത്യകാരനുമായ ബാബു കോടശ്ശേരി മാസ്റ്റർ മക്കളുടെ പഠനത്തിലും വായനശീലത്തിലും രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ രക്ഷിതാക്കളുമായി സംവദിച്ചു.
തുടർന്ന് ചർച്ച,അക്കാദമിക് മാർക്ക് മാസ്റ്റർ പ്ലാൻ പ്രകാശനം,തിരഞ്ഞെടുപ്പ് എന്നിവയും നടന്നു. ഹെഡ്മിസ്ട്രസ് പി ബി അസീന സ്വാഗതവും സീനിയർ അസിസ്റ്റന്‍റ് ടി എൻ നിത്യ നന്ദിയും പറഞ്ഞു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com