അറിയിപ്പ് : ചേലൂർ പള്ളിയുടെ മുൻവശത്തുള്ള കൽവെർട്ട് പൊളിച്ച് പണിയുന്നത് മൂലം ഇരിങ്ങാലക്കുട മൂന്നുപീടിക റോഡിൽ മാർച്ച് മാസം മൂന്നാം വാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
മൂന്നുപീടികയിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുന്ന വലിയ വാഹനങ്ങൾ എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വന്ന് വലത്തോട്ട് തിരിഞ്ഞ് വളവനങ്ങാടി കൂടി അരിപ്പാലം- ചേലൂർ വഴി പോകേണ്ടതാണ്.
ഇരിങ്ങാലക്കുടയിൽ നിന്നും തിരിച്ചു പോകുന്ന വാഹനങ്ങൾ ചേലൂർ റോഡിൽ കൂടി കടന്ന് വളവനങ്ങാടി-എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി മൂന്നുപീടികയിലേയ്ക്ക് പ്രവേശിക്കേണ്ടതാണ് എന്നും പൊതുമരാമത്ത് വകുപ്പ് അറിയിക്കുന്നു.
പ്രവൃത്തി മാർച്ച് മാസം മൂന്നാം വാരം ആരംഭിക്കുകയും സ്ളാബ് കോൺക്രീറ്റ് പൂർത്തീകരിച്ച് ക്യൂറിങ് പീരീഡ് കഴിയുന്നത് വരെയും ഗതാഗതനിയന്ത്രണം ഉണ്ടാവുന്നതാണെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com