ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജെയ്സൺ പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻറ് റിജ ജയഘോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി. നിഷ , ബി ആർ സി ട്രെയിനർ ഡോ. സോണിയ വിശ്വം എന്നിവർ ആശംസകൾ നേർന്നു.

രക്ഷിതാക്കളുടെ രചനകളുടെ കയ്യെഴുത്തു മാഗസിൻ ‘തായ് മൊഴി ‘ ബി പി സി കെ ആർ സത്യപാലൻ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും എം പി ടി എ പ്രസിഡണ്ട് ദിവ്യ കെ ഡി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുപ്രവർത്തനങ്ങളുടെ അവതരണങ്ങൾ നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page