കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ

ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ പ്രിയ ഹാളിൽ ചേർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണദാസ് സി കെ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. 20 വർഷമായി പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള പ്രവാസി സംഘം

കേരള പ്രവാസി സംഘം സെക്രട്ടറി തോമസ് വർഗീസ് റിപ്പോർട്ട് വായിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജയൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശിധരൻ ഇരിങ്ങാലക്കുട, പ്രവാസി സഹകരണസംഘം ബാങ്ക് പ്രസിഡന്റ് വി.സി പ്രഭാകരൻ, പ്രവാസി സഹകരണ സംഘം വൈസ് പ്രസിഡന്റ് ഭരതൻ കണ്ടേക്കാട്ടിൽ എന്നിവർ സംസാരിച്ചു. കൺവെൻഷൻ സംഘാടകസമിതി ചെയർമാൻ പവിത്രൻ എംബി സ്വാഗതം ജോൺസൺ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page