അവിട്ടത്തൂർ സഹകരണ ബാങ്ക് ബ്രാഞ്ചിൻ്റെ ഡയമണ്ട് ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു

കടുപ്പശ്ശേരി : അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കടുപ്പശ്ശേരി ബ്രാഞ്ച് ഡയമണ്ട് ജൂബിലി മന്ദിരം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട് കെ.എൽ. ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച എസ്.എസ്.എൽ.സി പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ , അസി രജിസ്ട്രാർ ബ്ലിസ്സൺ സി ഡേവീസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് കുമാർ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ ടെസ്സി ജോയ്, അഡ്വ.ശശികുമാർ ഇടപ്പുഴ, പഞ്ചായത്ത് മെമ്പർമാരായ ഷീബനാരായണൻ, ലീന ഉണ്ണികൃഷ്ണൻ, ബിബിൻ തുടിയത്ത് ശ്യാംരാജ് ‘ സി. ആർ. , ബാങ്ക് വൈസ് പ്രസിഡണ്ട് ധന്യ മനോജ്, സെക്രട്ടറി -ഇൻ -ചാർജ് കെ.പി. നീത , സ്റ്റാഫ് പ്രതിനിധി പി ശ്രീരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page