ഗഗൻയാൻ പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ അഭിമാന പദ്ധതിയായ ഗഗൻയാൻ പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

പാലക്കാട് ജില്ലയിലെ തിരുവഴിയാട് സ്വദേശിയായ പ്രശാന്ത് നായർ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഫൈറ്റർ വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ധനായ അദ്ദേഹത്തെ 2019 ലാണ് ISRO ഗഗൻയാൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. തുടർന്ന് അതിനായുള്ള പരിശീലനങ്ങളിലാണ് അദ്ദേഹം ഇപ്പോൾ.

തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചേർന്നത്. ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ ജി അജയകുമാർ പ്രശാന്ത് നായരെ സ്വീകരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page