
ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി,എച്ച്,എസ്,ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിങ്ങ് സെല്ലിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ പൂർണ്ണമായ ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് മദ്യവും മയക്കുമരുന്നും പോലുള്ള ലഹരിക്കെതിരെ നടത്തുന്ന ഡ്രഗ് ഫ്രീ ജെൻ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് “നല്ല ശീലങ്ങളും ലഹരിനിയമങ്ങളും ” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി റിസോഴ്സ് പേഴ്സണുമായ ജദീർ പി.എം ബോധവത്ക്കരണ ക്ലാസ്സ് നൽകി.
ഗവ. മോഡൽ ബോയ്സ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സൂരജ് ശങ്കർ, കരിയർ മാസ്റ്റർ സുരേഖ എം.വി ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ , അദ്ധ്യാപകരായ ഷിബിന എ.എച്ച്, ജയൻ.കെ, സ്കൂൾ ലീഡർ ആർച്ച സി.ബി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive