അന്തർദേശീയതലത്തിൽ അംഗീകാരങ്ങൾ നേടിയ രണ്ട് ഇന്ത്യൻ ഡോക്യുമെന്ററികൾ എപ്രിൽ 14 വെള്ളിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു. ഓസ്കാർ പുരസ്കാരം നേടിയ തമിഴ് ഡോക്യുമെന്ററി ” ദ എലിഫന്റ് വിസ്പേഴ്സ് “ , കാൻ, സൺഡാൻസ് ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ നേടിയ ഹിന്ദി ഡോക്യുമെന്ററി ” ഓൾ ദാറ്റ് ബ്രീത്ത്സ് “ എന്നിവയാണ് വെളളിയാഴ്ച വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ പ്രദർശിപ്പിക്കുന്നത്.
ആന പരിപാലകരായ വൃദ്ധ ദമ്പതികളും അനാഥനായ ആനക്കുട്ടിയും തമ്മിലുള്ള ആത്മ ബന്ധമാണ് ദ എലിഫന്റ് വിസ്പേഴ്സ് പ്രമേയമാക്കുന്നത്. ( 41 മിനിറ്റ്) . ഡൽഹിയിലെ വിഷലിപ്തമായ ആകാശത്തിൽ മുറിവേറ്റ് വീഴുന്ന പക്ഷികളെ പരിചരിക്കുന്ന സഹോദരങ്ങളുടെ ശ്രമങ്ങളാണ് ഓൾ ദാറ്റ് ബ്രീത്ത്സ് പറയുന്നത്. (91 മിനിറ്റ്).