കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽകതിരിനുള്ള വിത്ത് വിതക്കൽ കൊട്ടിലക്കൽ പറമ്പിൽ നടന്നു

continue reading below...

continue reading below..

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂലൈ 24 ന് നടക്കുന്ന ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽകതിർ ലഭിക്കാനുള്ള വിത്ത് വിതക്കൽ ചടങ്ങ് ദേവസ്വം വക കൊട്ടിലക്കൽ പറമ്പിൽ നടന്നു. പ്രൊഫ വി.കെ ലക്ഷ്മണൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ സാവിത്രി ലക്ഷ്മണൻ ഭദ്രദീപം കൊളുത്തി പറ നിറച്ചു.


എച്ച്.ഡി.പി സമാജം ഹയർ സെക്കന്ററി സ്ക്കൂൾ മാനേജർ, അധ്യാപകർ, വിദ്യാർത്ഥികളും നൂറ് കണക്കിന് ഭക്ത ജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. കർക്കിടകത്തിൽ ഇല്ലംനിറക്ക് ആവശ്യമായ കറ്റകൾ സംഗമേശന്‍റെ സ്വന്തം ഭൂമിയിൽ വിളയിച്ചു ഇവിടെ നിന്നാണ് കഴിഞ്ഞ 5 വർഷക്കാലമായി കൊണ്ട് പോകുന്നത്.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, എ വി ഷൈൻ , കെ എ പ്രമരാജൻ , കെ ജി സുരേഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


You cannot copy content of this page