എല്ലാ ദിവസവും സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പുമായി ലയൺസ് ക്ലബ്ബിന്‍റെ മധുരം 2023 പദ്ധതി

ഇരിങ്ങാലക്കുട മെറീന ആശുപത്രിയിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 7 മണി വരെ പ്രമേഹ പരിശോധനക്കായി വരുന്ന ആദ്യത്തെ 5 പേർക്കാണ് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ ‘മധുരം 2023’ പദ്ധതി പ്രകാരം സൗജന്യ പ്രമേഹ നിർണ്ണയത്തിനു അർഹരാകുന്നത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ മധുരം 2023 പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട മെറീന ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

365 ദിവസവും നടത്തുന്ന സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പിന്‍റെ ഉദ്ഘാടനം സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജയകൃഷ്ണൻ നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട മെറീന ആശുപത്രിയിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 7 മണി വരെ പ്രമേഹ പരിശോധനക്കായി വരുന്ന ആദ്യത്തെ 5 പേർക്കാണ് മധുരം 2023 പദ്ധതി പ്രകാരം സൗജന്യ പ്രമേഹ നിർണ്ണയത്തിനു അർഹരാകുന്നത്.

ഡിസ്ട്രിക്റ്റ് കോ ഓർഡിനേറ്റർ ഉണ്ണി വടക്കാഞ്ചേരി മുഖ്യാതിഥി ആയിരുന്നു. ഡിസ്ട്രിക്റ്റ് കോ ഓർഡിനേറ്റർ അഷറഫ്, മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ അഡ്വ. ടി.ജെ. തോമസ്‌, തോമച്ചൻ വെള്ളാനിക്കാരൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറി ബിജോയ് പോൾ സ്വാഗതവും ട്രഷറർ അഡ്വ മനോജ് ഐ ബൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O