പുല്ലൂർ : സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടു വർഷമായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെയർ അറ്റ് ഹോം പദ്ധതിയിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ സി.എസ്.ആർ ഫണ്ടിൽനിന്നും ലഭിച്ച വാഹനത്തിന്‍റെ താക്കോൽദാനം സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ്, ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറിക്കു കൈമാറികൊണ്ട് നിർവ്വഹിച്ചു.
തുടർന്ന് പുതിയ വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് നടത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ റാണി സക്കറിയാസ്, ക്ലസ്റ്റർ മാനേജർ സാജൻ ജോർജ്, സീനിയർ മാനേജർ ഫെബിൻ റപ്പായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി നന്ദിയും പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിലെയും ഹോസ്പിറ്റലിലെയും സ്റ്റാഫ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com