ഇരിങ്ങാലക്കുട : കേരള വര്‍മ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഇടപെട്ട് അട്ടിമറി നടന്നെന്ന് ആരോപിച്ച് മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ ഉണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇരിങ്ങാലക്കുടയിൽ നടന്ന പ്രകടനം യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹി ച്ചു, മന്ത്രി ആർ. ബിന്ദു രാജിവെക്കണ മെന്ന് യോഗം ആവശ്യപ്പെട്ടു.
നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി, ജോസഫ് ചാക്കോ, എം.എസ്. ഷാജി, ബിജു അക്കരക്കാര ൻ, എ.സി. സുരേഷ്, അഡ്വ. ജോസ് മൂഞ്ഞേലി, ജസ്റ്റിൻ കെ, ജോസ് മാമ്പിള്ളി എന്നിവർ നേതൃത്വം നൽകി.
പോലീസ് മര്‍ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com