ആനന്ദപുരം : ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് ഇലഞ്ഞിമരത്തണലിൽ ഒത്തുകൂടി. പ്രധാന അധ്യാപകൻ ടി അനിൽകുമാർ കഥാപാത്രങ്ങളുമായി സംവദിച്ചു. തുടർന്ന് വിദ്യാലയത്തിലെ മുഴുവൻകുട്ടികളും കഥാപാത്രങ്ങളെ പരിചയപ്പെട്ടു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ബെൻലിയ തെരേസ ബഷീറിന്റെ ജീവചരിത്രക്കുറിപ്പ് അവതരിപ്പിച്ചു.
80 കളുടെ നിറവിലെത്തിയ ബാല്യകാലസഖിയുടെ വായനക്കുറിപ്പ് പി എ നിഖില അവതരിപ്പിച്ചു. അധ്യാപകരായ ബിന്ദു. ജി കുട്ടി, സി.സി. പ്രിയ, മിലി ആന്റണി, പി. രമ്യ, പി.എം, ആര്യ പ്രിയ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com