പോംപൈ സെൻറ്മേരിസ് എൽ.പി സ്കൂൾ കാട്ടൂരിലെ വായനപക്ഷാചരണ സമാപനവും, വായന ദിന പതിപ്പ് പ്രകാശനവും നടത്തി

കാട്ടൂർ : പോംപൈ സെൻറ്മേരിസ് എൽപി സ്കൂൾ കാട്ടൂരിലെ വായനപക്ഷാചരണ സമാപനവും, വായന ദിന പതിപ്പ് പ്രകാശനവും നടത്തി. വായന പക്ഷാചരണം ജൂൺ 19 മുതൽ ജൂലൈ 5 വരെയാണ് സംഘടിപ്പിച്ചത്, വായനദിനം ഉദ്ഘാടനം പ്രമുഖ കഥാകാരൻ അരുൺ പരമേശ്വരൻ കാട്ടൂർ നിർവഹിച്ചിരുന്നു.

ഗ്രാമീണ ലൈബ്രറി സന്ദർശനം, സ്കൂ‌ൾ ലൈബ്രറി പ്രദർശനം, പുസ്‌തകം പരിചയപ്പെടുത്തൽ, കഥയിൽ നിന്നും കണ്ടെത്താം, വായനയുടെ മഹത് വചനങ്ങൾ കണ്ടെത്തൽ, വായനാദിന ക്വിസ്, വായിച്ച കഥകളുടെ മാഗസിൻ, സ്കൂൾ ലൈബ്രറി വിപുലീകരണം, വായനദിന പ്രസംഗം, അമ്മ വായന, കഥാകാരനെ പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിലാക്കിയത്.

വായനദിന പതിപ്പ് എഡിറ്റർ അനസ് മാസ്റ്ററിൽ നിന്നും സ്വീകരിച്ച് ഹെഡ്മിസ്ട്രസ് ലക്ഷ്മി ടീച്ചർ പ്രകാശനം ചെയ്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page