ടുണീഷ്യൻ ചിത്രം ” വേർ ദി വിൻഡ് കംസ് ഫ്രം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2025 ലെ സൺഡാൻസ് അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ ഇടം നേടിയ ടുണീഷ്യൻ ചിത്രം ” വേർ ദി വിൻഡ് കംസ് ഫ്രം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.



പ്രതികൂലമായ ജീവിതസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് യൂറോപ്പിലേക്ക് കുടിയേറാനുള്ള സ്വപ്നങ്ങളുമായി കഴിയുന്ന 19 കാരിയായ അലീസ്സയും 23 കാരനായ മെഹ്ദിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.



വിദൂര ദ്വീപായ ഡിജെർബയിൽ നടക്കുന്ന കലാ മൽസരത്തിൽ പങ്കെടുക്കാൻ ഇരുവരും ടുനീസിൽ നിന്നും യാത്ര തിരിക്കുന്നു. മൽസരത്തിലെ വിജയം കുടിയേറ്റത്തിനുള്ള അവസരമായിട്ടാണ് ഇരുവരും കാണുന്നത്.. 99 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page