മെയ് 31 ന് നടക്കുന്ന നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിയുടെ വഴിപാട് സമർപ്പണ ചടങ്ങ് ചെറുമുക്ക് ക്ഷേത്രത്തിൽ നടന്നു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ മെയ് 31 ന് വൈകീട്ട് നടക്കുന്ന നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിയുടെ സവിശേഷമായ വഴിപാട് സമർപ്പണ ചടങ്ങ് ചെറുമുക്ക് ക്ഷേത്ര മുറ്റത്ത് നടന്നു.


മേൽശാന്തി അണിമംഗലത്ത് പുരുഷോത്തമന്റെ സാന്നിധ്യത്തിൽ ഇരിങ്ങാലക്കുട ലക്ഷ്മി ഗ്രൂപ്പ് ലക്ഷ്മി ഫുട്കെയർ & ബാഗ്സ്, ലക്ഷ്മി ഗിഫ്റ്റ് & ഫാൻസിക്ക് വേണ്ടി അനിൽകുമാർ, തമ്പി എന്നിവർ വഴിപാട് സമർപ്പിച്ചു. ശിവരാമൻ മേനോൻ സ്വീകരിച്ചു. തുടർന്ന് ഷോപ്പേഴ്സ് മാർട്ട് ഉടമ ഭാസ്കര വാരിയർ വഴിപാട് സമർപ്പിച്ചു. വിശ്വനാഥ മേനോൻ സ്വീകരിച്ചു.


ചെറുതൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിന് കോഡിനേറ്റർ ഇൻ ചാർജ് പുരുഷോത്തമൻ സ്വാഗതവും ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി സി. ജയശങ്കർ നന്ദിയും പറഞ്ഞു.



നന്ദഗോവിന്ദം ഭജൻസിൻ്റെ മെയ് മെയ് 31ന് സാന്ദ്രാനന്ദലയം പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 9995894419 9846564868 8593888090

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page