മുരിയാട് : മുരിയാട് പഞ്ചായത്തും ഫോർത്ത് വേവ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കിയ മദർസ്കൂൾസ് പരിപാടിയുടെ പ്രായോജകരായ ഓസ്ട്രിയയിൽ നിന്നുള്ള വിമെൻ വിത്തൌട്ട് ബോർഡർസിന്റെ പ്രതിനിധികൾ പഞ്ചായത്ത് സന്ദർശിക്കുകയും മദർസ്കൂൾസിൽ പങ്കെടുത്ത അമ്മമാർ, പഞ്ചായത്ത് പ്രസിഡന്റ് മെമ്പർമാർ ഉദ്യോഗസ്ഥ പ്രതിനിധികളുമായി സംവദിക്കുകയും ചെയ്തു.
അമ്മമാരെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ മുൻ നിരയിലേക്ക് എത്തിക്കുകയും അതുവഴി കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം.
കുട്ടികൾക്ക് ലഹരിമുക്തായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഫോർത്ത് വേവ് ഫൗണ്ടേഷനോടൊപ്പം മുരിയാട് പഞ്ചായത്ത് നടപ്പിലാക്കിയ നടപ്പിലാക്കിയ സേഫ് കമ്മ്യൂണിറ്റിസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പ്രോഗ്രാം നടപ്പിലാക്കിയത്
മദർ സ്കൂൾസ് പ്രതിനിധികൾ ആയ ഈഡിത്ത് ഷോഫ്ലർ, ഉൾരിച്ച് ക്രോപിനിഗ്, റഫെൽ ക്രോപിനിഗ്, മരിയ ഒറി, ജോർജീന നിട്സ്ഷേ, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ , വൈസ് പ്രസിഡന്റ് സുമിത പ്രസാദ് , ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ മാൻ എ എം ജോൺസൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ സുനിത മുരളി ,
ഭരണ സമിതി അംഗങ്ങളായ എ എസ സുനിൽ കുമാർ , ഷൈജു വി ആർ , ശശി ടി കെ , സുരേഷ് ബാബു , അജീഷ് , ഷീജ മോഹനൻ ,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ജലി , ഫോർത്ത് വേവ് പ്രതിനിധികൾ ആയ ശാലിനി, ഷൈൻ, ആൻ, സ്നേഹ, ഡേവിഡ്, മഞ്ജു, ആര്യ, പൂജ എന്നിവരും പങ്കെടുത്തു. പരിപാടിയോടാനുബന്ധിച്ചു മദർസ്കൂളിൽ പങ്കെടുത്ത അമ്മമാർ കലാപരിപാടികൾ അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




