കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം – പ്രതിഷേധം അഞ്ചാം വാരത്തിലേക്ക്

പൊറത്തിശ്ശേരി : ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പൊറത്തിശ്ശേരി വീ വൺ നഗർ നിവാസികൾ നടത്തിവരുന്ന പ്രതിഷേധം അഞ്ചാം വാരത്തിലേക്ക് കടന്നു.

പ്രതിഷേധ പരിപാടികൾ പാലിഭാഷാപണ്ഡിതനും ചരിത്രാന്വോഷകനുമായ കെ ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജോജി അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ ഈ അനധികൃത മദ്യശാല ഉടൻ നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. ചടങ്ങിൽ രാംരാജ് സ്വാഗതവും, എം ജി സുഗുണൻ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page