ഇരിങ്ങാലക്കുട : ആർച്ച അനീഷ് ഭാരതീയ ജനതാ പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആയി നിയമിതയായി. മാടായിക്കോണം വാർഡ് 7 ലെ നഗരസഭാ കൗൺസിലർ ആണ് നിലവിൽ ആർച്ച അനീഷ്. മഹിളാമോർച്ച പ്രവർത്തകയാണ് ഭാരതീയ ജനതാ പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയായും നിലവിലെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ച പരിചയമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തിൽ പ്രവർത്തകരെ എത്തിക്കാനുള്ള കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചിരുന്നു.
ഭാരതീയ ജനതാ പാർട്ടി നിലവിലെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ഇപ്പോൾ രണ്ടായി തിരിച്ചിട്ടുണ്ട് , ആളൂർ മണ്ഡലം, ഇരിങ്ങാലക്കുട മണ്ഡലം എന്നിങ്ങനെ . പുതിയ മാനദണ്ഡപ്രകാരം മണ്ഡലം പ്രസിഡന്റ് 45 വയസിനു താഴെ ഉള്ളവരായിരിക്കണം എന്നാണ് പാർട്ടി തീരുമാനം. നിലവിലെ ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയായിരുന്നു.
പാർട്ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തന്നതിനായി കേരളത്തിലെ റവന്യു ജില്ലകൾ 30 സംഘടനാ ജില്ലകളായി ബി ജെ പി തിരിച്ചിട്ടുണ്ട് . തൃശ്ശൂർ റവന്യൂ ജില്ല 3 സംഘടനാ ജില്ലകളായി വിഭജിച്ചിരിക്കുന്നു. തൃശൂർ ജില്ലാ ഘടകവിവരങ്ങൾ ചുവടെ

ഇരിങ്ങാലക്കുട, കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവയാണ് തൃശ്ശൂർ സൗത്ത് ജില്ലയിലുണ്ടാകുക. ഓരോ ജില്ലയ്ക്കും ജില്ലാ ഓഫീസും ജില്ലാ അധ്യക്ഷന്മാരും 15 ഭാരവാഹികൾ വീതമു ള്ള കമ്മിറ്റികളുമുണ്ടാകും. നിയോജകമണ്ഡലം കമ്മിറ്റികൾ നേരത്തേത്തന്നെ ബി.ജെ. പി. വിഭജിച്ചിരുന്നു. ജില്ലയിൽ യിൽ 13 നിയോജകമ ലങ്ങൾക്ക് കീഴിൽ നില വിൽ 26 മണ്ഡലം കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive