മുകുന്ദപുരം താലൂക്കിൽ ഇലക്ഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ ഇലക്ഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു. താലൂക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റവന്യൂ ഡിവിഷണൽ ഓഫീസർ ഷാജി എം.കെ ആശംസകൾ അറിയിക്കുകയും സിഗ്നേച്ചർ വാൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അഭിനേത്രി അഞ്ജലി രാജ് മുഖ്യാതിഥിയായി.

പുതു വോട്ടർമാർക്കുള്ള വോട്ടർ ഐഡി കാർഡ് വിതരണവും , ക്വിസ് കോമ്പറ്റീഷൻ വിജയികൾക്കുള്ള സമ്മാന ദാനവും മുഖ്യാതിഥി നിർവഹിച്ചു. തഹസിൽദാർ വോട്ടേഴ്സ് ദിന പ്രതിജ്ഞ എല്ലാവർക്കും ചൊല്ലികൊടുത്തു.

തഹസിൽദാർ ശാന്തകുമാരി കെ സ്വാഗതവും, റവന്യൂ ഇൻസ്പെക്ടർ പ്രസീത ജി നന്ദിയും പ്രകാശിപ്പിച്ചു . ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ മനോജ് നായർ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ അഞ്ജനവർമ്മ എന്നിവർ സന്നിഹിതരായിരുന്നു.

You cannot copy content of this page