ഇരിങ്ങാലക്കുട : യു ഡി എഫ് സ്ഥാനാർഥി കെ. മുരളീധരൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം നടത്തി. രാവിലെ കാറളം പഞ്ചായത്തിലെ കിഴുത്താണി ആൽ പരിസരത്ത് ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ പര്യടനം ഉദ്‌ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി.ജാക്സൺ അധ്യക്ഷത വഹിച്ചു
കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, മുൻ എം.പി. സാവിത്രി ലക്ഷ്മണൻ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ.ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ളോക് പ്രസിഡന്റ്മാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, മണ്ഡലം പ്രസിഡന്റുമാരായ എ.പി. വിൽസൺ, എ.ഐ.സിദ്ധാർത്ഥൻ, ശ്രീകുമാർ, ശശികുമാർ ഇടപുഴ, ബ്ളോക് വൈസ് പ്രസിഡന്റ് ജോസ് മൂഞ്ഞേലി, സുഭീഷ് കാക്കനാടൻ എന്നിവർ പ്രസംഗിച്ചു.
കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം, വേളൂക്കര മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിൽ പര്യടനം നടത്തി തൊമ്മനയിൽ സമാപിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com