ഇരിങ്ങാലക്കുട : കാസർഗോഡ് എന്റോസൽഫാൻ ബാധിതരെ കാണാനോ അവരുടെ പരാതി കേൾക്കാനോ ശ്രമിക്കാതെ സമ്പന്നരുടെ കൂടെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും കമ്മ്യൂണിസ്റ്റ്‌കാരാണോയെന്ന് കെ മുരളീധരൻ എം.പി. കരുവന്നൂർ സഹകരണ ബാങ്കിലെ മുഴുവൻ നിക്ഷേപകർക്കും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹകരണ മേഖലയെ നശിപ്പിക്കാൻ വരുന്നതിന് മുൻപ് സഹകരണ മേഖലയെ നശിപ്പിച്ചവരാണ് കേരളത്തിലെ പിണറായി സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി എൻ പ്രതാപൻ എം പി നയിക്കുന്ന ഏകദിന പദയാത്രയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെപിസിസി ജന സെക്രട്ടറി എം പി ജാക്സൺ, ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, സുജ സഞ്ജീവ് കുമാർ, കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ജില്ലാ സംസ്ഥാന നേതാക്കളും പങ്കെടുത്തു. പദയാത്ര പൊറത്തിശ്ശേരി മണ്ഡലത്തിലെ വിവിധ സ്വീകരംഗങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് 6 മണിക്ക് മാപ്രാണം സെന്ററിൽ സമാപിക്കും. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews