നവകേരള സദസ്സിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഡിസംബർ ആറിന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടക്കുന്ന നവകേരളസദസ്സിനോടനുബന്ധിച്ച് ഇരുപത് വയസ്സിന് മുകളിൽ പ്രായം വരുന്നവരും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ താമസക്കാരായവരും ആയ പ്രതിഭകൾക്കായി കഥ / കവിത / ലേഖന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽപ്പെട്ട 20 വയസ്സിന് മുകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. കേരളം ഇന്നലെ, ഇന്ന് നാളെ എന്നതാണ് പ്രബന്ധ രചനയ്ക്കുള്ള വിഷയം. കഥയും കവിതയും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരിക്കണം.

രചനകൾ നവംബർ 30 വൈകീട്ട് 5 മണിക്കകം കൺവീനർ, രചനാ മത്സരം, നവകേരള സദസ്സ് , താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ്, മുനിസിപ്പൽ ഓഫീസ് ബിൽഡിങ്ങ്, ഇരിങ്ങാലക്കുട 680121 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം ഫോൺ: 984609189

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page