ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, സെന്റ് വിൻസന്റ് ഡി.ആർ.സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 22 ബുധനാഴ്ച രാവിലെ 9 മുതൽ 2 വരെ ഇരിങ്ങാലക്കുട സെന്റ് വിൻസന്റ് ഡയബറ്റിക് സെന്റർ ഹോസ്പിറ്റലിൽ വച്ച് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തുന്നു.
ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ നിർവഹിക്കും. സെന്റ് വിൻസന്റ് ഡി ആർ സി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ ഡോക്ടർ കൺസൾട്ടേഷൻ, ഡയറ്റീഷൻ കൺസൾട്ടേഷൻ, ബ്ലഡ് ഷുഗർ ടെസ്റ്റ്, ക്രിയാറ്റിൻ ടെസ്റ്റ്, കൊളസ്ട്രോൾ ടെസ്റ്റ്, ഡയബറ്റിക് ന്യൂറോപ്പതി ടെസ്റ്റ്, കൗൺസിലിംഗ് എന്നീ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കും.മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ 0480 2826213, 8139894985
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews