കല്ലേറ്റുംകര : ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പുത്തൻചിറ സ്വദേശിനി പൂതോളി പറമ്പിൽ നിമ്മി (34) സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34 ) എന്നിവരെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷും ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും പിടികൂടിയത്.
കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു. ബുധനാഴ്ച രാവിലെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘാംഗം മഫ്തിയിൽ പിൻതുടർന്നു. ഇവർ മാളയിൽ എത്തിയപ്പോൾ പോലീസ് സംഘം പിടികൂടുകയായിരുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ആഗസ്റ്റ് മാസം മുതൽ കഴിഞ്ഞ വർഷം ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷങ്ങൾ ഇവർ കൈക്കലാക്കിയിട്ടുണ്ട്.
പന്ത്രണ്ടു ലക്ഷത്തി എൺപത്തിനാലായിരം രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിർദ്ദേശപ്രകാരം വേറെ അക്കൗണ്ടികളിലേക്കും പണം നൽകിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും സുഹൃത്തുക്കൾക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം ഇരുപത്തി രണ്ടു ലക്ഷത്തോളം രൂപ ഇവർ കൈപറ്റിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ് എസ്.ഐ. കെ.എസ്.സുബിന്ദ്, ബിജുജോസഫ്. എ.എസ്.ഐ ടി.ആർ.രജീഷ്, ഇ.പി. മിനി, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, പി.ടി.ദിപീഷ് സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.കെ.ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive