ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പല ഉത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതകക്കേസ്സിലെ മുഖ്യ പ്രതികളായ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടിൽ ഇച്ചാവ എന്ന വൈഷ്ണവ് (27), അപ്പു എന്ന ജിഷ്ണു (29)എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.ഐ. കെ. അജിത്ത് അറസ്റ്റു ചെയ്തത്. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് പോലീസ് സംഘം പട്ടാമ്പിയിലെ ഒളിത്താവളം വളഞ്ഞ് പിടികൂടിയത്. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ ഇവർ പ്രതികളിൽ ഏറ്റവും ക്രൂരമനസ്സിനുടമകളാണ് എന്ന് പോലീസ് പറയുന്നു.
ടാ മക്കളേ ഓടണ്ടടാ ചുറ്റും പോലീസാടാ …. അഭ്യാസമെടുക്കാൻ നോക്കി തൂക്കിയെടുത്തു പോലീസ് സംഘം
മുൻപ് കാട്ടൂരിൽ വച്ച് പോലീസ്നൈറ്റ് പെട്രോൾ സംഘത്തിനു നേരേ വാൾ വീശി ഭീതി പരത്തിയവരാണ് ഇരുവരും ‘ അതുകൊണ്ടുതന്നെ പോലീസ് സംഘം കരുതലോടെയാണ് എത്തിയത്. വാതിലിൽ തട്ടിവിളിച്ചിട്ടും തുറക്കാതിരുന്ന ഇവർ പിൻവാതിൽ തുറന്നു ഓടാൻ നോക്കിയത് പോലീസിൻ്റെ കൈകളിലേക്കാണ്. മൽപ്പിടത്തിനു മുതിർന്ന ഇവരെ ഒതുക്കി വിലങ്ങിട്ടു. ഇരുന്നൂറു മീറ്റനോളം ഇവരെയും പൊക്കി നടന്നാണ് പുലർച്ചെ ജീപ്പിൽ കയറ്റിയത്.
പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ഒരാളെ ഏർപ്പാടക്കാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരിൽ രണ്ടായിരത്തി ഇരുപത്തിരണ്ടിൽ റിപ്പോർട്ടായ പോക്സോ കേസ്സിലെ പ്രതിയിൽ നിന്നു നാലംഗ സംഘം ഒരു ലക്ഷം രൂപ തട്ടിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ നടത്തിയ അന്വേഷണത്തിൽ ഈ സംഭവത്തിലെ സൂത്രധാരന്മാൻ വൈഷ്ണവും ജിഷ്ണുവുമാണെന്നു തിരിച്ചറിയുന്നത്.
വളാഞ്ചേരി സ്വദേശിയാ അഷ്കർ അലിയെ ഉസ്താതായി അവതരിപ്പിച്ചാണ് നാലംഗ സംഘം എത്തിയത്. പണം വാങ്ങി ഇവർ മുങ്ങിയ ഇവരെ പിന്നീട് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും നടത്തിയ അന്വേഷണത്തിൽ അഷ്കർ അലി വളാഞ്ചേരിയിൽ നിന്ന് താമസം മാറിയതായി കണ്ടെത്തി. ചന്ത്രാപ്പിന്നിയിൽ ഇയാൾ ഇപ്പോൾ താമസിക്കുന്നിടത്തു നിന്നു കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. തുടന്ന് ഇന സംഭവത്തിലെ മറ്റൊരു പ്രതി പട്ടാമ്പി സ്വദേശി സനയിനെ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് വൈഷ്ണവിൻ്റെയും ജിഷ്ണുവിൻ്റേയും ഒളിത്താവളം കണ്ടെത്തി പോലീസ് സംഘം വലയൊരുക്കി പിടികൂടിയത്.
മയക്കുമരുന്നു ഉപയോഗത്തിലൂടെയാണ് ഇവർ നാലുപേരും പരിചയത്തിലായത്. രണ്ടു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട് ഇവർ ഉടൻ തന്നെ കസ്റ്റഡിയിലാകുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
കൊടുങ്ങല്ലൂർ മതിലകം കൈപമംഗലം, ചാവക്കാട്, കാട്ടൂർ, പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽ ഇവർക്ക് കേസ്സുകളുണ്ട്.
വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടും പതിമൂന്നും ക്രിമിനൽ കേസ് പ്രതികളാണ് വൈഷ്ണവും ജിഷ്ണുവും വളരെ ചെറുപ്പത്തിലേ കേസ്സുകളിൽ ഉൾപ്പെട്ട ഇവർ സ്ഥിരം മയക്കുമരുന്നു ഉപയോഗിക്കുന്നവരാണ്.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ. കെ.അജിത്ത്, പി.ജയകൃഷ്ണൻ, കെ.ആർ സുധാകരൻ, ടി. ആർഷൈൻ, എ എസ്.ഐ. സൂരജ്.വി.ദേവ്, സീനിയർ സി. പി. ഒ മാരായ കെജെ.ഷിൻ്റോ ,സോണി സേവ്യർ, കെ.എസ്.ഉമേഷ് ഇ.എസ്. ജീവൻ, ബിനുരാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്ത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com