കാട്ടൂർ : കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ട എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ വീട്ടില്‍ പ്രണവിനെ (30) കാപ്പ ഉത്തരവ് ലംഘിച്ചതിനു അറസ്റ്റ് ചെയ്തത്. ഒക്ടോബർ മാസത്തില്‍ പ്രണവിനെ 6 മാസത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച പ്രതി തൃശ്ശൂരിൽ നിന്നും ഓട്ടോ വിളിച്ചു കാട്ടൂരിൽ എത്തിയ ശേഷം ഓട്ടോ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കാട്ടൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടൂർ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു. ഈ ആർ സബ്ബ് ഇൻസ്‌പെക്ടർ ബാബു ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com