ഇരിങ്ങാലക്കുട : രാജ്യം പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ ബ്ലാക്ക് ഡേ ആചരിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കലാലയത്തിലെ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ചു പ്രാർത്ഥന നടത്തി. ISRO സയൻറിസ്റ്റും ADRIN ഡയറക്ടറും ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻ്റേഷൻ ജേതാവുമായ ഡോ പി വി രാധാദേവി റീത്ത് സമർപ്പിച്ചു.

ഹോളി ഫാമിലി കോൺഗ്രിഗേഷൻ മദർ സുപ്പീരിയറും മുൻ പ്രിൻസിപ്പലുമായ ഡോ സിസ്റ്റർ ആനി കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ എലൈസ എന്നിവർ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ഇവിടെ അമർജവാനിൽ പ്രത്യേകം ഓർമ്മയായി നിലകൊള്ളുന്ന പുൽവാമ ദുരന്തത്തിലെ രക്തസാക്ഷികളായ ഹെഡ് കോൺസ്റ്റബിൾമാരായ പി കെ ഷാഹു, ഹേമരാജ് മീണ, കോൺസ്റ്റബിൾ രമേഷ് യാദവ് എന്നിവരുടെ പേരിലുള്ള മരങ്ങൾ ഈ അമർജവാനിൽ പടർന്നു പന്തലിക്കുന്നുണ്ട്.
ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർമാരായ അന്ന കുര്യൻ, ആഗ്നസ് വിത്സൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive