തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം ബ്ലോക്ക് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ വഴി ബസ്സ് സ്റ്റാൻറിൽ എത്തി മുൻസിപ്പൽ ടൗൺ ഹാൾ വഴി ചേലൂർ എത്തി ഇടത്തോട്ട് തിരിഞ്ഞ് എടക്കുളം – വെള്ളാങ്ങല്ലൂർ വഴി പോകേണ്ടതാണ്.
കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂർ സെൻററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം എടക്കുളം വഴി ചേലൂർ എത്തി വലത്തോട്ട് തിരിഞ്ഞു TOWN HALL റോഡ് വഴി ബസ് സ്റ്റാൻഡ്, AKP, സിവിൽ സ്റ്റേഷൻ, ചെമ്മണ്ട, പുത്തൻതോട് വഴി പോകേണ്ടതാണ്
തൃശ്ശൂരിൽ നിന്നും ചാലക്കുടി എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം സെൻററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നന്തിക്കര വഴി പോകേണ്ടതാണ്.
ചാലക്കുടി ആളൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുടക്ക് വരുന്നവർ പുല്ലൂർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിട്ടത്തൂർ വഴി പോകേണ്ടതാണ്. തിരിച്ചും ഈ റൂട്ടിൽ തന്നെ പോകേണ്ടതാണ്.
ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വല്ലകുന്ന് സെൻററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുരിയാട് വഴി പോകേണ്ടതാണ്.
കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും ചാലക്കുടി ആളൂർ പുല്ലൂർ ഭാഗത്തേക്ക് പോകുന്നവർ വെള്ളാങ്ങല്ലൂർ സെൻററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive