പൊറത്തിശ്ശേരി : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ടി.എസ്. ഗംഗാദേവിക്ക് സി.പി.ഐ (എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആദരവ് നൽകി. മാപ്രാണം തറനിലത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെയും തുളസിയുടെയും മകളാണ് ഗംഗാദേവി.
സി.പി.ഐ(എം) എൽ.സി. സെക്രട്ടറി ആർ.എൽ. ജീവൻലാൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ജോൺസൺ, ഐ.ആർ. ബൈജു, ഇരിങ്ങാലക്കുട നഗരസഭ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപ്പേഴ്സൺമാരായ സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ ഗംഗയുടെ വീട്ടിലെത്തി അഭിനന്ദനങ്ങളറിയിച്ചു
continue reading below...

continue reading below..