സർക്കാർ സ്ഥാപനമായ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി വെള്ളിക്കുളങ്ങര പുത്തൻകുളങ്ങര സ്വദേശി ഹാഷിം (40) എന്നയാളെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു.
വെസ്റ്റ് കൊരട്ടി സ്വദേശി തുണ്ടുവിള വീട്ടിൽ ജിനോ വില നിന്നാണ് 17.08.2021 തിയ്യതി മുതൽ 23.102022 തിയതി വരെയുള്ള കാലയളവിൽ മൂന്ന് ലക്ഷത്തി പതിനഞ്ചായിരത്തി അമ്പത് രൂപ ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങി നാളിതുവരെയായി ജോലി ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയത്.
കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു.ഒ.ജി, സി.പി.ഒ. മാരായ സജീഷ്, ടോമി, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive