കൊടകര : അടച്ചിട്ട വീട്ടിലെ മോഷണം, ആകെ നഷ്ടപ്പെട്ടത് 8 പവൻ എന്ന് പോലീസ്. 53 പവൻ മോഷണം പോയെന്ന് ആദ്യം വീട്ടുകാർ പറഞ്ഞിരുന്നു, പിന്നീട് ബാക്കി സ്വർണം വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതികളെ പിടികൂടുന്നതിനുള്ള ഊർജിതമായ അന്വേഷണം കൊടകര ISHO പി കെ ദാസിന്റെ നേതൃത്ത്വത്തിൽ നടന്നുവരുന്നു.
ഫെബ്രുവരി 10 -ാം തിയതി രാത്രി മോഷ്ടാക്കൾ കൊടകര പെരിങ്ങാംകുളത്തുള്ള രാധാകൃഷ്ണന്റെ അടഞ്ഞു കിടക്കുന്ന വീടിൻെറ കിടപ്പ് മുറിയുടെ ജനലിൻെറ ഗ്രിൽ പൊളിച്ച് അകത്ത് കടന്ന് മോഷണം നടന്നതായി ആ വീട്ടിൽ വീട്ടുജോലിക്കായി വന്നിരുന്ന സ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് പാലക്കാടുള്ള രാധാകൃഷ്ണന്റെ മരുമകളോടും രാജസ്ഥാനിൽ ടൂർ പോയിരുന്ന രാധാകൃഷ്ണനോടും കുടുംബത്തോടും അന്വേഷിച്ചതിൽ വീട്ടിൽ നിന്ന് 53 പവൻ സ്വർണാഭരണങ്ങൾ പോയതായി പോലീസിനോട് പറഞ്ഞ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഉണ്ടായി.
പിന്നീട് രാജസ്ഥാൻ ടൂർ കഴിഞ്ഞ് എത്തിയ രാധാകൃഷ്ണനും കുടുംബവും വിശദമായി വീട് പരിശോധിച്ചതിലാണ് മരുമകൾ ഉപയോഗിച്ചിരുന്ന 8 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മാത്രമേ മോഷണം പോയതായി മനസിലാക്കുകയും, പിന്നീട് പോലീസിന്റെ നിർദ്ദേശാനുസരണം രാധാകൃഷ്ണന്റെ കൈവശമുള്ള 45 പവന്റെ സ്വർണം സേഫ് ലോക്കറിൽ സൂക്ഷിച്ചിട്ടുള്ളതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive