മുരിയാട് : ‘ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച്’ കാലാവസ്ഥ വ്യതിയാനം കർമ്മപദ്ധതി തയ്യാറാക്കുന്ന തൃശൂർ ജില്ലയിലെ പ്രഥമ പഞ്ചായത്തായി മുരിയാട് ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിലയുടെ സഹകരണത്തോടുകൂടി നടത്തിയ ഗവേഷണാത്മകമായ പഠനത്തിൻ്റെ പരിസമാപ്തിയിൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എങ്ങനെയൊക്കെ മുരിയാടിന്റെ ജനജീവിതത്തെ ബാധിച്ചു എന്നും ഭാവിയിൽ അത് എങ്ങനെയൊക്കെ ബാധിക്കും എന്നും അതിൻറെ ആഘാതം ലഘൂകരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ അടങ്ങുന്ന കർമ്മപദ്ധതി തയ്യാറാക്കിയത്.
ആക്ഷൻ പ്ലാനിന്റെ പ്രകാശന കർമ്മവും ക്ലൈമറ്റ് കോൺക്ലേവും ആനന്ദപുരം ഇഎംഎസ് ഹാളിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു . കില ഫാക്കൽറ്റി ഡോ: സിൻ്റെ പദ്ധതി അവതരണം നടത്തി
ഇരുന്നൂറോളം പേജ് വരുന്ന കർമ്മപദ്ധതികൾ നിർദ്ദേശിക്കുന്ന ഗവേഷണാത്മക റിപ്പോർട്ട് ആനന്ദപുരത്തിന്റെ പ്രിയ ഗുരുനാഥൻ ഫ്രാൻസിസ് മാസ്റ്റർക്ക് കൈമാറിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു .
പഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി ഗോപി ക്ഷേമകാര്യസമിതി ചെയർപേഴ്സൺ സരിത സുരേഷ് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ യു വിജയൻ പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ. എ ബാലചന്ദ്രൻ, ഡോ. എസ് ശ്രീകുമാർ,
പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ എ.എസ് , നിജി വത്സൻ, സേവിയർ ആളൂക്കാരൻ, റോസ്മി ജയേഷ് , മണി സജയൻ നിത അർജുനൻ കൃഷി ഓഫീസർ അഞ്ചു ബി രാജ് പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി , കൃഷി ഓഫീസർ ഡോ: അഞ്ചു ബിരാജ് തുടങ്ങിയവർ സംസാരിച്ചു. നിരവധി നിർദ്ദേശങ്ങളും കൂട്ടിച്ചേർക്കലുകളും കൈമറ്റ് കോൺക്ലേവിൽ ഉയർന്നുവന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

