മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് റോവേഴ്സ് ആന്റ് റേഞ്ചേഴ്സ് സഹവാസ ക്യാമ്പ്

ഇരിങ്ങാലക്കുട : മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് റോവേഴ്സ് ആന്റ് റേഞ്ചേഴ്സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പാൾ എം കെ മുരളി അധ്യക്ഷനായിരുന്നു. ചടങ്ങിൽ സ്കൗട്ട് ഡി സി വാസു എൻ സി, റേഞ്ചേഴ്സ് ഡി ടി സി ബേബി ഇ ബി, പ്രൊഫസേർഴ്സ് അക്കാദമി ഡയറക്ടർ ഫൈസൽ പി അബൂബക്കർ, സ്കൂൾ ഹെഡ്മിസ്ട്രസ് ലത ടി കെ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സൂരജ് ശങ്കർ, സ്റ്റാഫ് സെക്രട്ടറി ഷാജി സി പി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനുകുമാർ എൻ വി എന്നിവർ സംസാരിച്ചു.

റേഞ്ചേഴ്സ് ലീഡർ സുലോചന കെ ജി സ്വാഗതവും റോവേഴ്സ് ലീഡർ ഷീന കെ എ നന്ദി യും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page