ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി.) ജില്ലാതല ക്വിസ് മത്സരം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ നടത്തി. വിദ്യാർത്ഥികളിൽ പൊതുവിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ മത്സരം, അഡീഷണൽ എസ്.പി.യും എസ്.പി.സി. ഡിസ്ട്രിക്ട് നോഡൽ ഓഫീസറുമായ ശ്രീ. സിനോജ് ടി.എസ്. ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള എസ്.പി.സി. കേഡറ്റുകൾ പങ്കെടുത്ത ഈ ക്വിസ് മത്സരത്തിൽ പനങ്ങാട് എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം നേടി. കൊടുങ്ങല്ലൂരിലെ പി.ബി.എം.ജി.എച്ച്.എസ്. സ്കൂൾ രണ്ടാം സ്ഥാനവും, സെന്റ് ജോസഫ് മതിലകം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തിന്റെ സമാപന ചടങ്ങിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി 5000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സമ്മാനമായി 3000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും, മൂന്നാം സമ്മാനമായി 2000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും അദ്ദേഹം വിജയികൾക്ക് സമ്മാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

