“പ്രത്യുൽപാദന ആരോഗ്യ” അവബോധ ക്ലാസ്സുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തെ വളരെയധികം ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ വരും തലമുറക്കുവേണ്ട മികച്ച ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ ത്തെക്കുറിച്ച് അറിവ് നൽകുന്നത് വഴി കൗമാരക്കാരായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക മനോഭാവത്തിൽ മാറ്റം ഉണ്ടാക്കുക, പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ, വ്യക്തിഗത, ലൈംഗിക, സാമൂഹിക, ബന്ധങ്ങൾ സൃഷ്ടിക്കുവാൻ അവരെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഡോ. സ്റ്റെഫി ജോർജ്ജ് ബോധ വത്ക്കരണ ക്ലാസ്സ് നൽകി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ, അദ്ധ്യാപകരായ ഡോ വർഷ , സുരേഖ എം.വി എന്നിവർ നേതൃത്വം നൽകി എൻ എസ് എസ് വോളന്റിയർ അൽവീന വർഗ്ഗീസ് നന്ദി പറഞ്ഞു.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page