ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ കൃത്രിമ കാൽ വിതരണ പദ്ധതി ചലനം 24 ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തൃശൂർ പലക്കാട് മലപ്പുറം ജില്ലകൾ അടങ്ങുന്ന ലയൺസ് ഡിസ്ട്രിക്റ്റ് 318D യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ Ln.T. ജയകൃഷ്ണൻ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ ഔദ്യോഗിക സന്ദർശനം നടത്തി. ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സ്വപ്ന പദ്ധതിയായ കൃത്രിമ കാൽ വിതരണ പദ്ധതി ചലനം 24 ഉദ്ഘാടനം ചെയ്തു.

continue reading below...

continue reading below..രോഗം മൂലമോ അപകടത്തിലോ കാൽ നഷ്ടപെട്ടവർക്ക് സൗജന്യമായി കൃത്രിമ കാൽ നൽകുന്നതാണ് ചലനം 24 . തൃശൂർ , പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. യോഗത്തിൽ ലയൺസ് നേതക്കളായ അഡ്വ. T.J തോമസ്, തോമച്ചൻ വെള്ളാനിക്കാരൻ എന്നിവരെ ആദരിച്ചു.ഇരിങ്ങാലക്കുട ലിയോ ക്ലബ് പ്രസിഡണ്ട് ഏയ്ഞ്ചലിൻ ജോൺ നിധിൻൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയിൽ മേജർ ആയി സേവനം അനുഷ്ഠിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി കാതറിൻ ജേക്കബ്ബിനെ ആദരിച്ചു. സെക്രട്ടറി ബിജോയ് പോൾ , റെൻസി ജോൺ നിധിൻ, റോണി പോൾ, റോയ് ജോസ്, മനോജ് ഐബൻ, ഗീതു പോൾ എന്നിവർ സംസാരിച്ചു.

You cannot copy content of this page