നഷ്ടപ്പെട്ട ചെറു അവയവങ്ങൾ പുനഃസ്ഥാപിക്കാൻ ഇനി കല്ലേറ്റുംകരയിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (NIPMR) ചികിത്സ: മന്ത്രി ഡോ. ആർ ബിന്ദു

കല്ലേറ്റുംകര : നഷ്ടപ്പെട്ടുപോയ കൈ-കാൽ വിരലുകൾ, മൂക്ക്, ചെവി എന്നിവ കൃത്രിമ മാർഗത്തിലൂടെ പുനഃസ്ഥാപിക്കാനുള്ള കോസ്മെറ്റിക് പുനഃസ്ഥാപന ചികിത്സ ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിപ്മറിലെ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൊതുമേഖലയിൽ ഈ നൂതന സേവനത്തിന് തുടക്കം കുറിക്കുന്നത്.



മൈക്രോ സർജറി മൂലം തുന്നിച്ചേർക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ട ചെറു അവയവങ്ങൾക്കു പകരം സിലിക്കൺ കൊണ്ടുള്ള കോസ്മെറ്റിക് അവയവങ്ങളാണ് നിർമ്മിച്ചു നൽകുക. ഒറ്റനോട്ടത്തിൽ കൃത്രിമ അവയവമാണെന്ന് തോന്നിക്കാത്ത തരത്തിൽ ഓരോ വ്യക്തിയുടെയും തൊലിയുടെ നിറത്തിന് അനുയോജ്യമായാണ് അവയവങ്ങൾ നിർമ്മിക്കുന്നത്. ഓരോരുത്തരുടെയും സൗകര്യമനുസരിച്ച് ഇളക്കിമാറ്റാനും ഘടിപ്പിക്കാനും കഴിയുന്ന വിധത്തിലായിരിക്കും ഇവ പിടിപ്പിക്കുക.



അപകടം, രോഗം എന്നിവയാൽ ചെറു അവയവങ്ങൾ നഷ്ടപ്പെട്ട വ്യക്തികൾക്ക് ഈ സേവനം വളരെയേറെ പ്രയോജനപ്പെടുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 7510870111 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page