പുതുവത്സരത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സേവന ദിവസമായി ആചരിച്ചു

ഇരിങ്ങാലക്കുട : പുതുവത്സരത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സേവന ദിവസമായി ആചരിച്ചു. ആശുപത്രി കോമ്പൗണ്ടും ആശുപത്രി കെട്ടിടങ്ങളും പരിസരവും വൃത്തിയാക്കുന്ന യജ്ഞം രാവിലെ 9 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ എല്ലാ ജീവനക്കാരും ചേർന്ന് നിർവഹിച്ചു.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം ജി ശിവദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഡോ. അരുൺ കെ. ഐപ്പ്, നഴ്സിംഗ് സൂപ്രണ്ട്മാരായ ഉമാദേവി, ലിൻസി, ഇന്ദിര, ലേ സെക്രട്ടറി പ്രഭ ,ഹെൽത്ത് ഇൻസ്പെക്ടർ സി. പ്രസാദ് എന്നിവർ സംസാരിച്ചു.

You cannot copy content of this page