കാട്ടൂർ : കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും മാറ്റുന്നതിന് വേണ്ടി അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാൻ ചെല്ലാറുള്ള സ്രീയെ കഴിഞ്ഞ ഞായറാഴ്ച കാറളം കിഴ്ത്താണിയിലുള്ള പ്രതിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈഗികമായി പീഡിപ്പിച്ച സംഭവത്തിന് സ്ത്രീയുടെ പരാതിയിൽ കേസിലെ പ്രതിയായ അറബി ജ്യോതിഷം നടത്തുന്ന ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ യൂസഫലി (45 ) എന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.
യൂസഫലി അന്തിക്കാട് പോലീസ് സ്റ്റേഷൻ 2024 ൽ, പഴുവിലുള്ള അറബി ജ്യോതിഷം നടത്തുന്ന സ്ഥാപനത്തിലേക്ക് സ്ത്രീയെ നെഗറ്റീവ് എനർജി ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഢിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെയും, പഴുവിൽ കുറുമ്പിലാവിലുള്ള പ്രാണിക് ഹീലിങ്ങും അറബി ജ്യോതിഷവും നടത്തുന്ന സ്ഥാപനത്തിലേക്ക് യക്ഷി ബാധയും, കൈവിഷവും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയെ വിളിച്ചു വരുത്തി ലൈംഗികമായി പീഢിപ്പിക്കുകയും ചികിത്സക്കാണെന്ന് പറഞ്ഞ് ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം രൂപയും അതിജീവിത ധരിച്ചിരുന്ന 8 പവൻ സ്വർണ്ണാഭാരണങ്ങൾ കൈക്കലാക്കുകയും ചെയ്ത കേസിലെയും പ്രതിയാണ്.
സ്ത്രീകളെ വിളിച്ച് വരുത്തി ചികിത്സയാണെന്ന് തെറ്റിദ്ധരിപ്പിച്ച് എന്തോ ദ്രാവകം പ്രതിയുടെ കൈയ്യിൽ തിരുമ്മി നെറ്റിയൽ തിരുമ്മിയും മൂക്കിൽ മണപ്പിച്ചും അതിജീവിതകളെ പാതി മയക്കിയും തളർത്തി കിടത്തിയുമാണ് ഇയാൾ പീഢിപ്പിക്കുന്നത്.
കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.ആർ, സബ് ഇൻസ്പെക്ടർ ബാബു ജോർജ്. പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടമാരായ സിന്ധു, മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ്.സി.ജി, ഷൗക്കർ, രാഹുൽ, ഹരിശങ്കർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive