തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി നാലാം ക്ലാസുകാരി ആരാധ്യ കെ ജി

ഇരിങ്ങാലക്കുട : മാള ഡോ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ച തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസുകാരി ആരാധ്യ കെ ജി.

മലയാളം പ്രസംഗം ഫസ്റ്റ് എ ഗ്രേഡ്, നാടോടി നൃത്തം സെക്കന്റ് എ ഗ്രേഡ്, ഇംഗ്ലീഷ് റെസിറ്റേഷൻ എ ഗ്രേഡ്, ഗ്രൂപ്പ്‌ ഡാൻസ് എ ഗ്രേഡ് എന്നിവയാണ് ഈ കൊച്ചു മിടുക്കിയുടെ നേട്ടങ്ങൾ.

ഇരിങ്ങാലക്കുട ഐ ടി യു ബാങ്ക് ഉദ്യോഗസ്ഥൻ കെ എൻ ഗിരീഷ് , രേണുക കെ എന്നിവരുടെ മകളാണ് ആരാധ്യ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page