പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ പുതിയ സി ടി സ്കാൻ സെന്ററിന്റെ ഉദ്ഘാടനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു

പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ അമ്പത്തിയെട്ടാം ഹോസ്പിറ്റൽ ഡേ ആഘോഷവും പുതിയ സി ടി സ്കാൻ സെന്ററിന്റെ ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. മാഗ്നസ് ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ചാണ് സി ടി സ്കാൻ സെന്റർ പ്രവർത്തനക്ഷനമാക്കിയിരിക്കുന്നത്ത്. സമരിറ്റൻ സിസ്റ്റേഴ്സ്സ് സ്നേഹോദയ പ്രൊവിൻഷ്യൽ സുപ്പീരിയറും ഹോസ്പിറ്റൽ ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ സിസ്റ്റർ ഡോക്ടർ റീറ്റ സി എസ് എസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ജോയിന്റ് റീജിണൽ ട്രാൻസ്പോർട് ഓഫീസർ ബിജു ഐസക് മുഖ്യ പ്രഭാഷണം നടത്തി.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, പുല്ലൂർ സെയിന്റ് സേവിയേഴ്സ് ഇടവക വികാരി ഡോക്ടർ ഫാദർ ജോയ് വട്ടോളി സിഎംഐ , ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ എം വി വാറുണ്ണി, വാർഡ് മെമ്പർ മണി സജയൻ, സർക്കിൾ ഇൻപെക്ടർ എക്സൈസ് ശങ്കർ കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടാണ് ഹോസ്പിറ്റൽ മാനേജ്മന്റ് ആശുപത്രിയെ കഴിഞ്ഞ അമ്പത്തിയെട്ടു വർഷങ്ങളിൽ മുന്നോട്ടുകൊണ്ട്പോയത് എന്ന് ബിഷപ്പ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ മാറ്റങ്ങൾ അനിവാര്യമായ പല മേഖലകളും പുനര്നിര്മിക്കുകയും പുതിയ ഡിപ്പാർട്മെന്റുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഗുണമേന്മയുള്ള ശുശ്രുഷക്കും രോഗീസുരക്ഷക്കും പ്രാധാന്യം നൽകിയാണ് എല്ലാം ചെയ്തത്. കഴിഞ്ഞ വര്ഷങ്ങളിൽ ആശുപത്രിയിലേക്ക് കടന്നുവന്നിട്ടുള്ള രോഗികൾക്കും സന്ദർശകർക്കും സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും കഴിഞ്ഞ വർഷങ്ങൾ കൊണ്ടു ഹോസ്പിറ്റലിന്റെ കെട്ടിലും ഭാവത്തിലും വന്നിട്ടുള്ള മാറ്റത്തിന്റെ ചലനങ്ങൾ, ബിഷപ്പ് കൂട്ടിച്ചേർത്തു.

റേഡിയോളജി ഡയഗ്നോസ്റ്റിക്സ് മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തും ഇരിങ്ങാലക്കുട മേഖലയിൽ പ്രവർത്തി പരിചയവുമുള്ള മാഗ്നസ് ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ചാണ് പുല്ലൂർ മിഷൻ ആശുപത്രിയിൽ ഏറ്റവും ആധുനിക സവിശേഷതകളോട് കൂടിയ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന സി ടി സ്കാൻ സെന്ററും അൾട്രാ സൗണ്ട് സ്കാനിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.

ഇതോടെ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്മെന്റിന്റെ മറ്റെല്ലാ ഡിപ്പാർട്മെന്റുകളുടെയും സേവനങ്ങളും രോഗി വിശകലനവും പരിചരണവും കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി എസ് എസ് സ്വാഗതവും ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ് ആമുഖ പ്രസംഗവും മദർ സുപ്പീരിയർ സിസ്റ്റെർ എൽസീന സി എസ് എസ് നന്ദിയും പറഞ്ഞു. ആശുപത്രി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page