ഞാറ്റുവേല ചന്തയും കർഷക സഭയും ഇരിങ്ങാലക്കുട കൃഷിഭവനിൽ ജൂൺ 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൃഷിഭവനിൽ വെച്ച് ജൂൺ 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള കൃഷിഭവനിൽ ഞാറ്റുവേല ചന്ത നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിക്കും.

ഗുണമേന്മയുള്ള നടീൽവസ്തുക്കളുടെ വിൽപ്പന അഗ്രോ സർവീസ് സെന്റർ, ഹരിത അർബൻ മാർക്കറ്റ്. മുഖേനെ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് അന്നേ ദിവസം കർഷകസഭയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കർഷകർ മണ്ണ് സാമ്പിൾ കൊണ്ട് വന്നാൽ പരിശോധന ഫലം പിന്നീട് ലഭ്യമാക്കുന്നതും ആയിരിക്കും

അഗ്രോ സർവീസ് സെന്റർ വഴി ഞാറ്റുവേല ചന്തയിൽ ലഭ്യമാക്കുന്ന നടീൽ വസ്തുക്കൾ – പച്ചക്കറി തൈകൾ, ചെണ്ടുമല്ലി, വാടാർമല്ലി തൈകൾ വിത്തുകൾ ഫലവൃക്ഷ തൈകൾ ജൈവ വളങ്ങൾ ജീവാണു വളങ്ങൾ,

പ്ലാവ്..ജെ 33 , റെഡ് ജാക്ക് ,സിന്ധുരം, വിയറ്റ്നാം ഏർലി വിയറ്റ്നാം സൂപ്പർ ഏർലി ഡങ് സൂര്യ

മാവു :മൂവാണ്ടൻ, മൽഗോവ, പ്രിയോർ,കോട്ടൂർകോണം , മിയസാക്കി,കാലപ്പടി,നീലം

റംബുട്ടാൻ : N 18 ഫിലോസൻ, മുന്തിരി, വൈറ്റ് ,അബ്യു ,ചാമ്പ,, മാങ്കോസ്റ്റിൻ , ഗ്രാമ്പു , കടപ്ലാവ്‌ , ടിഷ്യു കൾച്ചർ വാഴ , സ്വർണ്ണമുഖി, റോബസ്റ്റ , നേന്ദ്രൻ, അമ്പഴം, മാതളം, ജാതി വിശ്വ ശ്രീ, കേരള ശ്രീ , കശുമാവ്, കോവൽ, അവകാഡോ, , അരിനെല്ലി, കുറ്റിക്കുരുമുളകു, വള്ളികുരുമുളകു, പേര, കിപ്പര, തേനിപിങ്ക് ,കിരൺ ,ചാമ്പ ബിൽ ചാമ്പ, റോസ് ചാമ്പ, ഡെൽഹിരി , ചെറുനാരകം, വാടുകാപ്പുളി സർവ്വസുഗന്ധി, പപ്പായ റെഡ് ലേഡി, മുരിങ്ങ, ഡ്രാഗൺഫ്രൂട്ട് എന്നി നടീൽ വസ്തുക്കൾ വിൽപ്പനക്ക് ലഭ്യമാകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page