ഭാരതീയ പ്രകൃതികൃഷി പദ്ധതി (BPKP) – ജൈവവള നിർമ്മാണം കർഷക പരിശീലനം സംഘടിപ്പിച്ചു

കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ തലത്തിൽ ഭാരതീയ പ്രകൃതികൃഷി പദ്ധതി (BPKP) ആളൂർ ഹരിത ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ജൈവവളo നിർമ്മിക്കുന്നതിന് പരിശീലനം സംഘടിപ്പിച്ചു. ആളൂർ വാർഡ് 22 ജീവനി കൃഷിക്കൂട്ടം പ്രസിഡന്റ്‌ ശ്രീ. ജോയി ആന്റണിയുടെ കൃഷിയിടത്തിൽ സംഘടിപ്പിച്ച പരിശീലനപരിപാടിയും ജൈവവള വിതരണവും ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രതി സുരേഷ് അധ്യക്ഷത വഹിച്ചു.

continue reading below...

continue reading below..ആളൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ വിജയപ്പൻ റ്റി വി പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബിൻ കെ സെബാസ്റ്റ്യൻ, ഷൈനി വർഗീസ്‌, സവിത ബിജു, ഹരിത ക്ലസ്റ്റർ പ്രസിഡന്റ്‌ ടി കെ സദാനന്ദൻ, സെക്രട്ടറി സീമ ജെയ്സൺ, ജീവനി കൃഷിക്കൂട്ടം സെക്രട്ടറി ലീഭ രജീഷ്, മുതിർന്ന ജൈവകർഷകൻ ഉണ്ണി എടത്താടൻ, BPKP ക്ലസ്റ്റർ ഭരണസമിതി അംഗങ്ങൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.You cannot copy content of this page