മുൻ മന്ത്രി കെ.പി വിശ്വനാഥൻ (83) അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടുതവണ യുഡിഎഫ്‌ സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറ് തവണ എംഎല്‍എയായി സഭയിലെത്തി. അദ്ദേഹം അഭിഭാഷകൻ കൂടിയാണ്.

1977ലും 1980ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001ലും കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ എ.കെ. ആന്റണിയുടെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. രണ്ടുതവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെക്കേണ്ടി വന്നു.

ഹൈകോടതി പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജി വെച്ചു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി. രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

You cannot copy content of this page