ഇരിങ്ങാലക്കുട : ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഓഗസ്റ്റ് 19 മുതൽ 22 വരെ നടക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളിൽ വിവിധതരത്തിലുള്ള കലാസാംസ്കാരിക കായിക പരിപാടികൾ സംഘടിപ്പിക്കുന്നു. സെമിനാറുകൾ പുസ്തകോത്സവം വിവിധ വിഷയങ്ങളിലായി പാനൽ സംവാദങ്ങൾ എന്നിവയാണ് നടക്കുക.
ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 31ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 500ല്‍ പരം തസ്തികളിലേക്ക് കേരളത്തിലെ പ്രമുഖ കമ്പനികളിലേക്കുള്ള തൊഴിലവസരങ്ങൾ ഈ ജോബ് ഫെസ്റ്റിലൂടെ നമ്മുടെ നാട്ടിലെ യുവാക്കൾക്കായി ഒരുക്കി കൊടുക്കുവാൻ ഡിവൈഎഫ്ഐ അവസരം ഒരുക്കുന്നു.
എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പിജി ഡിപ്ലോമ ഐടിഐ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രാവിലെ 9 30 മുതൽ ജോബ് ഫെസ്റ്റ് ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്.
അന്നേ ദിവസം രാവിലെ മുതൽ ചിന്താപുസ്തകോത്സവം ടൌൺ ഹാളിൽ നടക്കും. വളരെ കുറഞ്ഞ തുകയ്ക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള അവസരം ഒരുക്കുന്നതോടൊപ്പം പുതിയ തലമുറയിലെ യുവാക്കൾക്ക് വായനശീലം വളർത്തിയെടുക്കുകയും, പുസ്തകങ്ങൾ പരിചയപ്പെടുത്തലുമായി ചിന്ത പുസ്തകോത്സവത്തിന്റെ വേദിയെ മാറ്റിയെടുക്കുകയാണ് ഡിവൈഎഫ്ഐയുടെ ലക്ഷ്യം എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ 31 വൈകിട്ട് 4:00 മണിക്ക് പാനൽ സംവാദം നടക്കും. അകം കേരളം പുറം കേരളം, മൈഗ്രേഷൻ രാഷ്ട്രീയം എന്നതാണ് വിഷയം. കെ.വി. അബ്ദുൾഖാദർ (പ്രവാസി ക്ഷേമബോർഡ് മുൻ ചെയർമാൻ) ഡോ.ബിനോയ് പീറ്റർ (എക്സിക്യൂട്ടീവ് ഡയറക്ടർ, സെന്റർ ഫോർ മൈഗ്രേഷൻ & ഇൻക്ലൂസ്സീവ് ഡെവലപ്പ്മെന്റ്) നന്ദിനി മോഹൻ (ലോക കേരള സഭ അംഗം) മോഡറേറ്റർ റഫീഖ് റാവുത്തർ (എക്‌സിക്യൂട്ടീവ് ഡയറക്ടർ, സെന്റർ ഫോർ ഇന്ത്യൻ മൈഗ്രൈൻ്റ് സ്‌റ്റഡീസ് പ്രൊഡ്യൂസർ, പ്രവാസലോകം ടീവി ഇൻ കൈരളി) എന്നിവർ സംവാദത്തിൽ പങ്കെടുക്കും.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ, ജോയിൻ സെക്രട്ടറി വിഷ്ണു പ്രഭാകരൻ, വൈസ് പ്രസിഡന്റ് പി ഡി ദീപക്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നവ്യ കൃഷ്ണ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. FOR JOB REGISTRATION CLICK HERE
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




