“ഇരിങ്ങാലക്കുടയും ഞാനും” – 83 എഴുത്തുകാർ ഇരിങ്ങാലക്കുടയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ജൂൺ 29 ശനിയാഴ്ച്ച

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പുറത്തിറക്കുന്ന
‘ഇരിങ്ങാലക്കുടയെന്ന ഹൃദയവികാരത്തെക്കുറിച്ച് പ്രശസ്തരും നവ എഴുത്തുകാരുമടങ്ങിയ എൺപതിലധികം ആളുകൾ തുറന്നെഴുതിയ പുസ്തകം’ – ഇരിങ്ങാലക്കുടയും ഞാനും പുസ്തകത്തിന്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.

ജൂൺ 29 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30ന് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പി ടി ആർ മഹൽ ഓഡിറ്റോറിയത്തിൽ നടത്തുന്ന പ്രകാശന ചടങ്ങിൽ “സൗഹൃദമാണ് വഴി” എന്ന വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരനും ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനുമായ ഷൗക്കത്തിന്റെ മുഖ്യപ്രഭാഷണം ഉണ്ടായിരിക്കും.



എഴുത്തുകാരനും പു.ക.സ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ മുഖ്യാതിഥിയായിരിക്കും. കവിയും പു.ക.സ സംസ്ഥാന സെക്രട്ടറിയുമായ ഡോ. സി.രാവുണ്ണി, പു.ക.സ ജില്ല സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ, മേഖല സെക്രട്ടറി ഖാദർ പട്ടേപ്പാടം, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഡോ. കെ.പി. ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിപ്പിച്ച് സംസാരിക്കും.



ഇരിങ്ങാലക്കുടയും ഞാനും’ പുസ്തകപരിചയം സനോജ് രാഘവൻ (ഡയറ്റ് അദ്ധ്യാപകൻ) നടത്തും. യൂണിറ്റ് പ്രസിഡണ്ട് കെ.ജി.സുബ്രമണ്യൻ അദ്ധ്യക്ഷത വഹിക്കുന്നതും യൂണിറ്റ് സെക്രട്ടറി കെ.എച്ച്. ഷെറിൻ അഹമ്മദ് സ്വാഗതവും ട്രഷറർ മുരളി നടക്കൽ നന്ദിയും പറയും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page