വല്ലക്കുന്നിൽ വീടിന് മുന്നിൽ കിണർ പോലെ തനിയെ ഗർത്തം രൂപപ്പെടുന്നു

ഇരിങ്ങാലക്കുട : വല്ലക്കുന്നിൽ വീടിന് മുന്നിൽ കിണർ പോലെ തനിയെ ഗർത്തം രൂപപ്പെടുന്നു. ബുധനാഴ്ച രാവിലെ മുതലാണ് പുളിക്കൻ ജെയിംസിന്‍റെ വീടിനു മുൻപിൽ ഈ പ്രതിഭാസം രൂപപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന ഒരു കിണർ മൂടിയിരുന്നു.

ഗർത്തത്തിന്റെ അരികുകൾ ഇടിയുന്നുമുണ്ട്. വീടിന്‍റെ കാർ പോർച്ചിനോട് വളരെ ചേർന്നാണ് ഗർത്തം എന്നുള്ളതുകൊണ്ടുതന്നെ വീടിനും ഇത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രാത്രിയോടെ രൂപപ്പെട്ട കുഴി പൂർണ്ണമായും മണ്ണിട്ട് നികത്തിയിട്ടുണ്ട് .

You cannot copy content of this page